Monday, August 30, 2010

ജീവിക്കാത്ത മനുഷ്യന്‍

ഒരു സഞ്ചാരി പല നാടുകളും ചുറ്റിയടിച്ച് ഒടുക്കം ഒരു ഗ്രാമത്തിലെ സ്മശഅനത്തിന്റെ അടുത്തുകൂടി പോകുകയായിരുന്നു ശവക്കല്ലരകളില്‍ എഴുതിക്കന്ന്ട വിചിത്രമായ കുറിപ്പുകള്‍ അയാളെ അത്ഭുത പെടുത്തി .ഒരു ശവക്കല്ലറയില്‍ :"ഇയാള്‍ രണ്ടു ദിവസം ഈ ഭൂമിയില്‍ ജീവിച്ചു ."മറ്റൊന്നില്‍ ,"ഈ മനുഷ്യന്‍4 മണിക്കൂര്‍ ഈ ഭുമിയില്‍ ജീവിച്ചു ".അവ കണ്ട അമ്പരന്ന സഞ്ചാരി അതിലൂടെ കടന്നുപോയ ഗ്രാമീനനോടു ഇങ്ങനെ ചുരുങ്ങിയ കാലം മാത്രം ജീവിച്ചിരുന്നവരെ പറ്റി ചോദിച്ചപ്പോള്‍ ഗ്രാമീണന്‍ പറഞ്ഞു :
"ഞങ്ങളുടെ ഗ്രാമത്തില്‍ ഒരാള്‍ എത്രകാലം ജീവിച്ചു എന്നുകണക്കാക്കുന്നത് അയാള്‍ ജീവിതത്തില്‍ എത്ര സമയം ആനന്ദിച്ചു എന്നു നോക്കിയാണ് ".
ഇതുകേട്ടപ്പോള്‍ യാത്രക്കാരന്‍ മൊഴിഞ്ഞു "എങ്കില്‍ എന്റെ ശവക്കല്ലരക്ക് മീതെ 'ഈ മനുഷ്യന്‍ ജീവിച്ചിരുന്നില്ല 'എന്നു എഴുതേണ്ടിവരും ".

No comments:

Post a Comment